മെഗാ തൊഴിൽമേള നാളെ

മെഗാ തൊഴിൽമേള നാളെ

  • 48 കമ്പനി പ്രതിനിധികൾ നേരിട്ട് എത്തി ഇൻറർവ്യൂ നടത്തുന്നതുവഴി 1000ൽ പരം ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് അവസരം ലഭിക്കും

കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും കെഎഎസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ കൊയിലാണ്ടി ആർട്സ്&സയൻസ് കോളേജിൽ വെച്ച് മെഗാ തൊഴിൽമേള നടത്തുന്നു.

48 കമ്പനി പ്രതിനിധികൾ നേരിട്ട് എത്തി ഇൻറർവ്യൂ നടത്തുന്നതുവഴി 1000ൽ പരം ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് അവസരം ലഭിക്കും. തൊഴിൽ അന്വേഷകർക്കു തീർത്തും സൗജന്യമായി പങ്കെടുക്കാം.

പുതുമുഖങ്ങൾക്കും പരിചയസമ്പന്നർക്കും അപേക്ഷിക്കാം.സാങ്കേതികവും സാങ്കേതികമല്ലാത്തതുമായ അവസരം ലഭിക്കും. എസ്എസ്എൽസി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ ലഭ്യമാണ് എന്നും സംഘാടക സമിതി അറിയിച്ചു.

ജിസ്ട്രേഷൻ ലിങ്ക്: https://jobfair.plus/koyilandy/
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8075031668, 8075641327, 9895726850.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )