
മെഗാ തൊഴിൽമേള; രജിസ്ട്രേഷൻ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- മുൻപരിചയം ഇല്ലാത്തവർക്കും പരിചയസമ്പന്നർക്കും അപേക്ഷിക്കാം
കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും കെഎഎസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 7 ശനിയാഴ്ച കൊയിലാണ്ടി ആർട്സ്&സയൻസ് കോളേജിൽ വെച്ച് മെഗാ തൊഴിൽ മേള നടക്കും. മേളയിൽ 35ൽ പരം കമ്പനി പ്രതിനിധികൾ നേരിട്ട് എത്തി ഇൻറർവ്യൂ നടത്തുന്നതുവഴി 650ൽ പരം ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് അവസരം ലഭിക്കും.
തൊഴിൽദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും തീർത്തും സൗജന്യമായി രജിസ്ട്രേഷൻ ചെയ്യുന്നതിന് ആരംഭിച്ച വെബ്സൈറ്റ് എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.മുൻപരിചയം ഇല്ലാത്തവർക്കും പരിചയസമ്പന്നർക്കും അപേക്ഷിക്കാം.സാങ്കേതികവും സാങ്കേതികമല്ലാത്തതുമായ അവസരങ്ങൾ ലഭിക്കും.
എസ്എസ്എൽസി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ ലഭ്യമാണ്.ജെസിഐ കൊയിലാണ്ടി പ്രസിഡണ്ടും കെഎഎസ് കോളേജ് മാനേജർ കൂടിയായ അശ്വിൻ മനോജ്, പ്രോഗ്രാം ഡയറക്ടർ ഡോ.നിവേദ് ,ജെസിഐ വൈസ് പ്രസിഡണ്ട്മാരായ ഉജ്ജൽ, രജീഷ് നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് :8075031668, 8075641327, 9895726850.
രജിസ്ട്രേഷൻ ലിങ്ക്:https://jobfair.plus/koyilandy/