
മെഡിസിൻ കവറുകൾ കൈമാറി
- മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിമ മോഹൻ കവറുകൾ ഏറ്റുവാങ്ങി
മൂടാടി: നൂറാം വാർഷികം ആഘോഷിക്കുന്ന ഗോഖലെ യുപി സ്കൂൾ പിടിഎയുടെ സഹകരണത്തോടെ നിർമ്മിച്ച മെഡിസിൻ കവറുകൾ മൂടാടിയിലെ ഫാമിലി ഹെൽത്ത് സെൻ്ററിന് കൈമാറി. മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിമ മോഹൻ കവറുകൾ ഏറ്റുവാങ്ങി.

വാർഡ് മെമ്പർ അഡ്വ.ഷഹീർ , ഹെഡ്മാസ്റ്റർ ടി.സുരേന്ദ്രകുമാർ, പിടിഎ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, അധ്യാപകരായ റാഷിദ്.കെ , മുഹമ്മദ് അലി , സ്മിത.എ.വി, ത്വയ്യിബ.വി.വി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
CATEGORIES News