
മേക്കോന കുടുംബ സംഗമം
- അധ്യാപകനും എഴുത്തുകാരനുമായ രമേശ് കാവിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു
തുവ്വക്കോട് :മേക്കോന കുടുംബ സംഗമം നടന്നു. തറവാട്ടിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ ഏകദേശം നൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്തു. പരിപാടി അധ്യാപകനും എഴുത്തുകാരനുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു.

വ്യത്യസത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള സമ്മാനങ്ങൾ അദ്ദേഹം വിതരണം ചെയ്തു.കുടുംബാംഗങ്ങളൊരുക്കിയ വിവിധ കലാപരിപാടികൾ സംഗമത്തിന് പകിട്ടേകി .ഉമേഷ് .എം, സുരേഷ്, സന്തോഷ്, അനിൽ എന്നിവരാണ് സ്നേഹസംഗത്തിന് നേതൃത്വം നൽകിയത്.
CATEGORIES News