
മേലടി എഇഒ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി
- കെപിപിഎച്ച്എയുടെ ആഭിമുഖ്യത്തിലാണ് ധർണ
മേലടി: കെപിപിഎച്ച് എ യുടെ ആഭിമുഖ്യത്തിൽ മേലടി എഇഒ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.വിദ്യാഭ്യാസ മേഖലയിൽ സർക്കാർ എയ്ഡഡ് വിവേചനം അവസാനിപ്പിക്കുക.എയ്ഡഡ് പ്രധാനധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് ഓഫീസർ അധികാരം പുനസ്ഥാപിക്കുക.എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുക. തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.

ധർണ്ണാ സമരം മുൻ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം മുൻ ചെയർപേർസൺ പത്മിനി , സജീവൻ കുഞ്ഞോത്ത്, വിനീഷ് എ.ടി, സുഹൈൽ കെ.എം, യൂസഫ് കെ, ബീന , മനോജ് മൂടാടി, പി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലാ പ്രസിഡണ്ട് സബിത മുചുകുന്നിൻ്റെ അധ്യക്ഷതയിൽ നടത്തിയ പരിപാടിയിൽ സെക്രട്ടറി പി.ജി രാജീവ് സ്വാഗതവും പി.ഹാഷിം നന്ദിയും പറഞ്ഞു.
CATEGORIES News