മൊയില്യാട്ട് ദാമോദരൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് നിർമ്മാണ ഉദ്ഘാടനം ചെയ്തു

മൊയില്യാട്ട് ദാമോദരൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് നിർമ്മാണ ഉദ്ഘാടനം ചെയ്തു

  • ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടന കർമ്മം കമലാക്ഷി അമ്മ നിർവഹിച്ചു

ഹിൽബസാർ: മൂടാടി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിയുമായിരുന്ന മൊയില്യാട്ട് ദാമോദരൻ നായരുടെ ദീപ്ത സ്മരണകൾ നിലനിർത്തുന്നതിനും സാമൂഹ്യ സേവനവും കാരുണ്യ പ്രവർത്തനവും ഏറ്റെടുത്ത് നടത്തുന്നതിനും വേണ്ടി രൂപീകരിച്ച മൊയില്യാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി ഹിൽബസാറിൽ നിർമ്മിക്കുന്ന ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടന കർമ്മം അദ്ദേഹത്തിന്റെ സഹധർമ്മിണി കമലാക്ഷി അമ്മ നിർവഹിച്ചു. ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി രാജൻ ചേനോത്ത് , വൈസ് ചെയർമാൻമാരായ കാളിയേരി മൊയ്തു, പുഷ്പാലയം അശോകൻ സെക്രട്ടറി മോഹൻദാസ് മാസ്റ്റർ കെ. ടി,ജോയിന്റ് സെക്രട്ടറിമാരായ മുകുന്ദൻ ചന്ദ്രകാന്തം,

വീകുറ്റിയിൽ രവി മാസ്റ്റർ, ഖജാൻജി എടക്കുടി സുരേഷ് ബാബു മാസ്റ്റർ,ഡിസിസി ജനറൽ സെക്രട്ടറി വി.പി. ഭാസ്കരൻ, മണ്ഡലം പ്രസിഡണ്ടും ട്രസ്റ്റ് മെമ്പറുമായ രാമകൃഷ്ണൻ കിഴക്കയിൽ, രൂപേഷ് കൂടത്തിൽ ,വാർഡ് മെമ്പർമാരായ അഡ്വക്കേറ്റ് ഷഹീർ എം.കെ.,ലതിക പുതുക്കുടി, കുടുംബ അംഗങ്ങൾ,ട്രസ്റ്റ് ബോർഡ് മെമ്പർമാരായ ടിഎൻഎസ് ബാബു,ഷിജിന കേളോത്ത്, ശശി.ആർ, സുരേഷ് ബാബു.കെ.വി എന്നിവർ സംബന്ധിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )