
മോണ്ടിസോറി ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
- മൂടാടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ. സുമതി ഉദ്ഘാടനം നിർവഹിച്ചു
മൂടാടി : ഹാജി പികെ മൊയ്തു മെമ്മോറിയൽ എൽപി സ്കൂളിലെ പ്രീ- സ്കൂൾ നഴ്സറി വിഭാഗത്തിലെ മോണ്ടിസോറി ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.
മൂടാടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ. സുമതി ഉദ്ഘാടനം നിർവഹിച്ചു .ഷിഫ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ് കെ. സീനത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വഹീദ എം.സി ആശംസയറിയിച്ചു സംസാരിച്ചു. പരിപാടിയ്ക്ക് മുംതാസ് ടീച്ചർ നന്ദി രേഖപ്പെടുത്തി .
CATEGORIES News