
മൺസൂൺ ശക്തം; ഇത്തവണ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ്
- അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം തുടങ്ങാൻ സാധ്യത
ന്യൂഡൽഹി: ഇത്തവണ ഇന്ത്യയിൽ ശരാശരിയിലും കൂടുതൽ മൺസൂൺ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം തുടങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദീർഘകാല ശരാശരിയിലും 106% വരെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ലഭിച്ചേക്കും. കേരളത്തിൽ ജൂൺ മാസത്തിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

കേരളത്തിൽ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും, 30 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും, 31ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അല്ലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.
CATEGORIES News
