യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം

  • ഡൽഹിയിൽ നിന്ന് തീരുമാനം വന്നശേഷമെ സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കൂ

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈമാസം 10ന് ശേഷം. എഐസിസി നിരീക്ഷകർ എത്തി എംഎൽഎമാരെ കണ്ട ശേഷം നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചേക്കും. ഡൽഹിയിൽ നിന്ന് തീരുമാനം വന്നശേഷമെ സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കൂ.

വലിയ ഭൂരിപക്ഷത്തിന്റെ തിളക്കം നഷ്‌ടപ്പെടാതിരിക്കാൻ സത്യപ്രതിജ്ഞ വേഗത്തിൽ നടത്താനാണ് ആലോചന. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിൽ. മുഖ്യമന്ത്രി ആരെന്നതടക്കം ഡൽഹിയിൽ നിന്ന് തീരുമാനം വന്നശേഷം സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )