
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം വിദേശ യാത്ര നടത്തിയത് ഒമ്പത് മന്ത്രിമാരെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
- യാത്രകളുടെ ചെലവ് വഹിച്ചത് ആരെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല.
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം വിദേശ യാത്ര നടത്തിയത് ഒമ്പത് മന്ത്രിമാരെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ. പി സി വിഷ്ണുനാഥ് മാത്രമാണ് ഔദ്യോഗിക യാത്ര നടത്തിയത്. മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലായിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി. യാത്രകളുടെ ചെലവ് വഹിച്ചത് ആരെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല.

എന്നാൽ സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി മുഖ്യമന്ത്രി മറുപടി നൽകിയില്ല. എന്നാൽ സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഔദ്യോഗിക യാത്രയുടെ ചെലവുകൾ വഹിക്കുന്നത് സർക്കാരാണ്. മന്ത്രിമാരുടെ യാത്ര, താമസം എന്നിവ സ്പോൺസർ ചെയ്യാൻ വ്യവസ്ഥയുണ്ടോ എന്ന് ചോദ്യത്തിന് ഔദ്യോഗിക യാത്രയിലെ താമസം സംബന്ധിച്ച് പെരുമാറ്റ ചട്ടത്തിൽ വ്യവസ്ഥയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
