
യുഡിഎഫ് സർക്കാർ ആശ്രിത നിയമനം തുടരുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി സി പി ജോൺ
- കെഎസ്ആർടിസി ജൂനിയർ അസിസ്റ്റന്റ് തസ്തികയിലാണ് പട്ടിക അട്ടിമറിച്ച് ആശ്രിതർക്ക് നിയമനം നൽകിയത്.
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ആശ്രിത നിയമനം തുടരുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി സി പി ജോൺ. കെഎസ്ആർടിസി ജൂനിയർ അസിസ്റ്റന്റ് തസ്തികയിലാണ് പട്ടിക അട്ടിമറിച്ച് ആശ്രിതർക്ക് നിയമനം നൽകിയത്. നിയമനം ഗതാഗത മന്ത്രി സ്ഥിരീകരിച്ചു.

പിഎസ്സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണ് നിയമനം. എന്നാൽ ആശ്രിത നിയമനത്തെ ന്യായീകരിക്കുകയാണ് ഗതാഗത മന്ത്രി സി പി ജോൺ. ആശ്രിത നിയമനവുമായി മുന്നോട്ടു പോകുമെന്നും അത് തന്നെയാണ് സർക്കാർ നിലപാടെന്നും വാർത്താ സമ്മേളനത്തിൽ സർക്കാർ നിലപാടെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. കൈരളി ന്യൂസ് ആണ് പിഎസ്സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന കാര്യം പുറത്തുകൊണ്ടുവന്നത്. പിഎസ്സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണ് ആശ്രിത നിയമനത്തിനായി പട്ടിക തയ്യാറാക്കിയത്.
CATEGORIES News
