യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

  • കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ 62 പേർ പരീക്ഷ എഴുതിയതിൽ 44 പേർ യുഎസ്എസ് സ്കോളർഷിപ്പിന് അർഹരായി

കൊയിലാണ്ടി: യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടി കൊയിലാണ്ടി ജിവിഎച്ച്എസ്എസ്. 62 പേർ പരീക്ഷ എഴുതിയതിൽ 44 പേർ യുഎസ്എസ് സ്കോളർഷിപ്പിന് അർഹരായി. വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ അങ്കണത്തിൽ പിടിഎയുടെയും സ്റ്റാഫിന്റേയും നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ പ്രദീപ് എൻ വി, സജീവ് കുമാർ എ ( പിടിഎ പ്രസിഡണ്ട്) രഞ്ജു ( എച്ച് എം ഇൻ ചാർജ് ) നവീന ബിജു( സ്റ്റാഫ് സെക്രട്ടറി) റജി യ ( യുഎസ്എസ് കോഡിനേറ്റർ ) ലിബിൻജിത്ത്, നാരായണൻ കെ, ശാരിക ഫെബിന,റിജിന, ജയകൃഷ്ണൻ,സീന എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )