യു ഡി എഫ് സർക്കാർ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതത്തിൽ വലിയ നിലയിൽ വെട്ടിക്കുറവ് വരുത്തിയെന്ന് കെ എൻ ബാലഗോപാൽ

യു ഡി എഫ് സർക്കാർ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതത്തിൽ വലിയ നിലയിൽ വെട്ടിക്കുറവ് വരുത്തിയെന്ന് കെ എൻ ബാലഗോപാൽ

  • പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുന്നത് മാറി അദ്ദേഹം മുഖ്യമന്ത്രിയാക്കി പ്രവർത്തിക്കണം. എല്ലാ കാര്യത്തിലും കഴിഞ്ഞ സർക്കാരിനെയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: യു ഡി എഫ് സർക്കാർ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതത്തിൽ വലിയ നിലയിൽ വെട്ടിക്കുറവ് വരുത്തിയെന്ന് കെ എൻ ബാലഗോപാൽ എം എൽ എ. നിയമസഭയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ. തുക അനുവദിക്കാതെ സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്നു. എൽ ഡി എഫ് അധികാരത്തിലിരിക്കുന്നു എന്നാണ് ഇപ്പോഴും മുഖ്യമന്ത്രി കരുതുന്നത്.എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ മറുപടി അങ്ങനെയാണെന്നും കെ എൻ കെ എൻ ബാലഗോപാൽ പറഞ്ഞു

. പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുന്നത് മാറി അദ്ദേഹം മുഖ്യമന്ത്രിയാക്കി പ്രവർത്തിക്കണം. എല്ലാ കാര്യത്തിലും കഴിഞ്ഞ സർക്കാരിനെയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിനായി ജി ആർ അനിൽ സഭയിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അത് പരുിഗണിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. വിഷയത്തിൽ സഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ഉൾപ്പെടെ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )