
വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ എൽ.ഡി.എഫ് സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ എൻ ബാലഗോപാൽ
- വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ മന്ത്രിസഭയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക പ്രകടിപ്പിച്ച് കെ.എൻ ബാലഗോപാൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ ഒരാവശ്യം ഉയർന്നിരുന്നുവെന്നും എന്നാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്നും, അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഹോർട്ടി വൈനിന്റെ നികുതി മാത്രമാണ് കഴിഞ്ഞ സർക്കാർ നിശ്ചയിച്ചത്. റെഡി ടു ഡ്രിങ്ക് മദ്യം വിൽക്കാൻ നികുതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. നടപ്പിലായാൽ പുതിയ വിഭാഗത്തെ ഇതിലക്ക് ആകർഷിക്കും.ഇതുവരെയും കുടിക്കാത്തവരും കുടിക്കാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ മന്ത്രിസഭയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭഅറിഞ്ഞില്ല എന്നതാണ് വിവരമെന്നും കോൺഗ്രസിൽ തന്നെ എതിരഭിപ്രായം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുധീരൻ എതിർപ്പുമായി രംഗത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ഈ നടപടി പിൻവലിക്കണമെന്നും അദ്ദേഹ ആവശ്യപ്പെട്ടു.
