
യു. രാജീവൻ മാസ്റ്റർ അനുസ്മരണ പരിപാടികൾ തുടങ്ങി
- വൈകീട്ട് നാലിന് കൊയിലാണ്ടി ടൗൺഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യും.
കൊയിലാണ്ടി: കോഴിക്കോട് ഡി.സി.സി. പ്രസിഡന്റും സഹകാരിയുമായിരുന്ന യു.രാജീവൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു. കൊയിലാണ്ടി നാേർത്ത് മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
കെ.പി.സി.സി. മെമ്പർമാരായ പി.രത്നവല്ലി ടീച്ചർ, മാത്തിൽ നാണു മാസ്റ്റർ, ഡി.സി. സി. സെക്രട്ടറി രാജേഷ്, ബ്ലോക്ക് പ്രസിഡൻ്റ് മുരളി തോറാേത്ത്, മണ്ഡലം പ്രസിഡൻ്റ് രജീഷ് വെങ്ങളത്ത് കണ്ടി, വി.വി. സുധാകരൻ, കെ.എം. സുമതി, തൻഹീർ കാെല്ലം, കെ.പി. വിനോദ് കുമാർ, നടേരി ഭാസ്കരൻ, ശ്രീജ റാണി, പി.വി. മണി, ആർ.ടി. ശ്രീജിത്ത്, എൻ. ദാസൻ, ബാബു കോറോത്ത്, പഞ്ഞാട്ട് ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു. ഉച്ചക്ക് കൊയിലാണ്ടി താലൂക്കാശുപത്രിയിലും ബഡ്സ്കൂളിലും ഉച്ചഭക്ഷണം വിതരണം ചെയ്യും. വൈകീട്ട് നാലിന് കൊയിലാണ്ടി ടൗൺഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യും.