
യൂത്ത് വോളിബോൾ; പുരുഷ, വനിതാ വിഭാഗങ്ങളിൽ ചാമ്പ്യൻമാരായി കോഴിക്കോട്
- പുരുഷ ടീമിനെ നയിച്ചത് മുചുകുന്ന് സ്വദേശി മുഹമ്മദ് ഷാദിൽ
ചാലക്കുടി : സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിലും പുരുഷവിഭാഗത്തിലും കോഴിക്കോട് ജില്ല ചാമ്പ്യൻമാരായി.പുരുഷ വിഭാഗത്തിൽ കോഴിക്കോട് ജില്ലയെ നയിച്ചത് മുചുകുന്ന് സ്വദേശിയും സിദ്ധീഖ് പറമ്പത്തിന്റെ മകനുമായ മുഹമ്മദ് ഷാദിലാണ് . വനിതാവിഭാഗം ഫൈനലിൽ കോഴിക്കോട് പാലക്കാടിനെയും (സ്കോർ: 25-22,25-18,19-25,25-23) പുരുഷവിഭാഗം ഫൈനലിൽ കോഴിക്കോട് ആതിഥേയരായ തൃശ്ശൂരിനെയുമാണ് (സ്കോർ-25- 21,25-18,26-24) തോൽപ്പിച്ചത്.

വനിതാവിഭാഗത്തിൽ എറണാകുളത്തിനാണു മൂന്നാംസ്ഥാനം. ലൂസേഴ്‌സ് ഫൈ നലിൽ തൃശ്ശൂരിനെയാണ് എറണാകുളം തോൽപ്പിച്ചത്. പുരുഷവിഭാഗം ലൂസേ ഴ്സസ് ഫൈനലിൽ ആലപ്പുഴയെ തോൽപ്പിച്ച് പാലക്കാട് ജില്ല മൂന്നാംസ്ഥാനം കരസ്തമാക്കി .
CATEGORIES News