യോഗദിനം ആചരിച്ചു

യോഗദിനം ആചരിച്ചു

  • പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കുള്ള മാസ്സ് ഡ്രിൽ പരിശീലനത്തിന് ബാസിൽ പാലിശ്ശേരി നേതൃത്വം നൽകി

കൊയിലാണ്ടി : അന്താരാഷ്ട്ര യോഗദിനത്തിൻ്റെ ഭാഗമായി പെരുവട്ടൂർ എൽ പി സ്കൂളിൽ യോഗ ദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ഉൾപ്പെടുത്തിയാണ് പരിപാടി നടത്തിയത്. യോഗ പരിശീലനത്തിന് നേതൃത്വം നൽകിയത് യോഗ ട്രെയിനറായ ശിവാനന്ദൻ എ.പി യാണ്. ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനും അതിലൂടെ നല്ല വ്യക്തിത്വത്തിന് ഉടമയാവാനും നിരന്തരമായ യോഗ പരിശീലനത്തിലൂടെ സാധ്യമാവുമെന്നും ട്രെയിനർ പറഞ്ഞു .

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് യോഗ എന്ന് ഹെഡ്മിസ്ട്രെസ്സ് ഇന്ദിര സി.കെ അഭിപ്രായപ്പെട്ടു. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കുള്ള മാസ്സ് ഡ്രിൽ പരിശീലനത്തിന് ബാസിൽ പാലിശ്ശേരി നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )