
രക്തദാന ക്യാമ്പ് നടത്തി
- ഓണത്തിരക്കിനിടയിലും ക്യാമ്പ് വിജയിപ്പിച്ച് കാെയിലാണ്ടി മാപ്പിള എച്ച്.എസ് എസ് വിദ്യാർഥികൾ ശ്രദ്ധ നേടി
കൊയിലാണ്ടി: ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. ഹാർബർ, ബസ്റ്റാൻഡ്, മാർക്കറ്റ് തുടങ്ങി ഇടങ്ങളിൽ ആളുകളെ രക്തദാനത്തിന്റെ മഹത്വം തിരിച്ചറിയിക്കുന്നതിനുള്ള ബോധവത്കരണത്തിന് ശേഷമാണ് ക്യാമ്പ് നടത്തിയത്. കാെയിലാണ്ടി മുനിസിപ്പൽ കൗൺസിലർ കെ.ടി.വി. റഹ്മത്ത് ഉദ്ഘാടനം ചെയ്തു.
ബീച്ച് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ഓണാഘാേഷ പരിപാടിയുടെ തിരക്കിനിടയിലും എൻ.എസ്. എസ്. വോളന്റിയർമാർ പരിപാടി സംഘടിപ്പിച്ചത്.
CATEGORIES News
