
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്
- പ്രഭാഷകൻ ഇ.ശശീന്ദ്രദാസ് ബോധവത്കരണ ക്ലാസ് നടത്തി
കൊയിലാണ്ടി :”മാറുന്ന കാലത്തെ രക്ഷിതാക്കളാവാൻ” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ബിനിത ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് എ.പി.സുധീഷ് അധ്യക്ഷം വഹിച്ചു. ചടങ്ങ് കൊയിലാണ്ടി നഗരസഭ വിദ്യാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറക്കൊടി ഉദ്ഘാടനം ചെയ്തു. പ്രഭാഷകൻ ഇ.ശശീന്ദ്രദാസ് ബോധവത്കരണ ക്ലാസ് നടത്തി.

കുട്ടികൾ നാളെയുടെ പ്രതീക്ഷകളാണ് എന്ന തിരിച്ചറിവിലാണ് മാറുന്ന കാലത്തെ രക്ഷിതാവാകാൻ എന്ന ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിക്കപ്പെടുന്നത് എന്ന് അധ്യാപകർ പറഞ്ഞു. ഇന്റർനെറ്റിലും ഗെയിമുകളിലും സ്വയം നഷ്ടപ്പെടാതെ മനുഷ്യനോടും പ്രകൃതിയോടുമുള്ള സഹജമായ ഹൃദയബന്ധം സജീവമാക്കാൻ കുടുംബങ്ങൾ കുഞ്ഞുങ്ങളെ സഹായിക്കണമെന്ന് ക്ലാസ് ഓർമിപ്പിച്ചു.കുട്ടികളിൽ മൊബൈൽ ഫോൺ അഡിക്ഷൻ എങ്ങനെ കുറക്കാമെന്നും വീടിനോടും ചുറ്റുപാടുകളോടുമുള്ള ആശയ വിനിമയ സാധ്യത വർദ്ധിപ്പിക്കണമെന്നും ക്ലാസിൽ സൂചിപ്പിച്ചു.ചടങ്ങിൽ വി.വി.ഫക്രുദ്ദീൻ മാസ്റ്റർ ഉപഹാരസമർപ്പണം നടത്തി. ഇ. എസ്. രാജൻ, മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ,മധു മീത്തൽ രൂപേഷ് മാസ്റ്റർ, മുഹമ്മദ് ഷെഫീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.