രാജ്യത്തിന്റെ അഭിമാനമായ                 നിധിന് നാടിന്റെ ആദരം

രാജ്യത്തിന്റെ അഭിമാനമായ നിധിന് നാടിന്റെ ആദരം

  • പരിപാടി കാനത്തിൽ ജമീല എംഎൽഎ ഉത്ഘാടനം ചെയ്തു

മൂടാടി:ഉഗാണ്ടയിൽ നടന്ന പരാബാഡ്മിൻറൺ മത്സരത്തിൽ രാജ്യത്തിന് വേണ്ടി വെള്ളി മെഡലുകൾ കരസ്ഥമാക്കിയ മുചുകുന്ന് സ്വദേശി നിധിൻ.കെ.ടിക്ക് ഗ്രാമപഞ്ചായത്തിൻ്റ നേതൃത്വത്തിൽ സ്വീകരണം നൽകി.

മുചുകുന്ന് യുപി സ്കൂളിൽ വച്ച് നടന്ന പരിപാടി കാനത്തിൽ ജമീല എംഎൽഎ ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.പി.ശിവാനന്ദൻ ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ താളിക്കാട്ടിൽ ഭാസ്ക്കരൻ,

സ്ഥിരം സമിതി അധ്യക്ഷ എം.പി.അഖില മെമ്പർമാരായ ലത കെ.പി.സുനിത ,കെ. ലതിക പുതുക്കുടി ,വിവിധ പാർട്ടി നേതാക്കളായ കെ.സത്യൻ, വി.പി.ഭാസ്കരൻ നെല്ലിമടം ബാലകൃഷ്ണൻ സന്തോഷ് കുന്നുമ്മൻ പി.എം.ബി.നടേരി, സബിത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .വിവിധ സംഘടനകൾ ഉപഹാര സമർപ്പണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി സ്വാഗതവും ,സെക്രട്ടറി ഗിരീഷ് നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )