രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം;അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം;അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ സിബിഐയും എൻഫോഴ്സസ്മെന്റ്റ് ഡയറക്ടറേറ്റും പരിശോധന നടത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഹൈക്കോടതി നിർദേശത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

കർണാടക സ്വദേശിയും ബിജെപി പ്രവർത്തകനുമായ വിനേഷ് ശിശിർ നൽകിയ പരാതിയിലെ ആരോപണങ്ങൾ നിയമപരമായി പരിശോധിച്ച് പുരോഗതി അറിയിക്കാനായിരുന്നു അലഹബാദ് ഹൈക്കോടതി നേരത്തെ കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിയിരുന്നത്. മേയിൽ പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലെ ജൂലൈ 20ന് കേസ് പരിഗണിച്ചപ്പോഴും വിഷയത്തിൽ സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ ഉത്തരവുകളാണ് ഇപ്പോൾ സുപ്രിംകോടതി റദ്ദാക്കിയിരിക്കുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )