
റസിഡൻസ് അസോസിയേഷൻ റോഡ് ശുചീകരിച്ചു
- ശുചീകരണ പ്രവർത്തനം കൗൺസിലർ മനോജ് പയറ്റുവളപ്പിൽ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാതൃക റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 33ാം വാർഡിൽ റോഡ് വൃത്തിയാക്കി. ശുചീകരണ പ്രവർത്തനം കൗൺസിലർ മനോജ് പയറ്റുവളപ്പിൽ ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ (ജെഎച്ഐ), ആശാവർക്കർ റീഷ്മ എന്നിവർ ആശംസകൾ അർപ്പിച്ചു.
സെക്രട്ടറി ബാബുരാജ് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് റിയേഷ്, ട്രഷറർ ജ്യോതി കൃഷ്ണൻ, ടി. എം രവി, സി. എൻ. രാജേഷ്, പ്രമീള, തുഷാര എന്നിവർ സംസാരിച്ചു എൻ. കെ സുജിത്ത് നന്ദി പറഞ്ഞു. മാർച്ച് മാസത്തിൽ നടക്കുന്ന ചടങ്ങിൽ റസിഡന്റ്സ് പരിധിയിലെ ഏറ്റവും നല്ല ശുചിത്വമുള്ള മൂന്ന് ഭവനങ്ങൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
CATEGORIES News