റീന ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

റീന ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

  • കിടപ്പു രോഗിയായ അമ്മയും മൂന്ന് സഹോദരിമാരും ഒരു സഹോദരനും അടങ്ങിയ കുടുംബത്തിന് റീനയുടെ ചികിത്സാ ചിലവ് താങ്ങാനാവില്ല

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ മാവിള്ളിച്ചിക്കണ്ടി റീന (48) യുടെ ചികിത്സക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപീകരിച്ചു. അർബുദ രോഗ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ. കിടപ്പു രോഗിയായ അമ്മയും മൂന്ന് സഹോദരിമാരും ഒരു സഹോദരനും അടങ്ങിയ കുടുംബത്തിന് റീനയുടെ ചികിത്സാ ചിലവ് താങ്ങാനാവില്ല . സഹായ കമ്മിറ്റി ഭാരവാഹികളായി വാർഡ് മെമ്പർ എ.കെ.രതീഷ് (ചെയർമാൻ), എം.പി. പ്രകാശൻ (കൺവീനർ), കെ.വി. മോഹനൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.


സാമ്പത്തിക സഹായങ്ങൾ കേരള ഗ്രാമീണ ബാങ്ക് ചെങ്ങോട്ടുകാവ് ബ്രാഞ്ചിലെ അക്കൗണ്ട് നമ്പർ:40235101096457
IFSC കോഡ്: KLGB0040235
എന്ന അക്കൗണ്ടിലേക്ക് അയക്കണം.
ഫോൺ: രതീഷ്.എ.കെ ചെയർമാൻ 6238483125
പ്രകാശൻ.എം.പി കൺവീനർ 7511104083
മോഹനൻ.കെ.വി ട്രഷറർ 9539856348

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )