
റെയിൽവെ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
- ക്വിസ് മത്സരം, ചിത്ര രചന മത്സരം, മുദ്രാവാക്യരചന മത്സരം എന്നിവ സംഘടിപ്പിച്ചു
കൊയിലാണ്ടി : ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിൽ നടത്തുന്ന സ്വച്ച് ത് ഹി സേവയുടെ ഭാഗമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് ക്വിസ് മത്സരം, ചിത്ര രചന മത്സരം, മുദ്രാവാക്യരചന മത്സരം എന്നിവ സംഘടിപ്പിച്ചു. ഇലഹിയ ആർട്സ് ആൻഡ് സയൻസ് കോളേജ്, ജിഎച്ച്എസ്എസ് കൊയിലാണ്ടി, അമൃത സ്കൂൾ, എസ്എൻഡിപി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. സ്റ്റേഷൻ സുപ്രണ്ട് ആയ വിരമിച്ച രമ കെ, കൊയിലാണ്ടി സ്റ്റേഷൻ സൂപ്രണ്ട് രവീന്ദ്രൻ എം, ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രേഷ് കുമാർ, സ്റ്റേഷൻ മാസ്റ്റർ റൂബിൻ, രൂപേഷ്, അഭിനന്ദ് എന്നിവർ നേതൃത്വം നൽകി.
CATEGORIES News