റെയിൽവേ ഡിവിഷനുകൾ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകൾ അറിയിക്കാൻ റെയിൽവേ മന്ത്രിയുമായി യുഡിഎഫ് എംപിമാർ ഉടൻ കൂടിക്കാഴ്ച നടത്തും

റെയിൽവേ ഡിവിഷനുകൾ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകൾ അറിയിക്കാൻ റെയിൽവേ മന്ത്രിയുമായി യുഡിഎഫ് എംപിമാർ ഉടൻ കൂടിക്കാഴ്ച നടത്തും

  • പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ മന്ത്രിയെ നേരിട്ട് ബോധിപ്പിക്കാനാണ് തീരുമാനം.

തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകൾ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകൾ അറിയിക്കാൻ റെയിൽവേ മന്ത്രിയുമായി യുഡിഎഫ് എംപിമാർ ഉടൻ കൂടിക്കാഴ്ച നടത്തും എന്ന് റിപ്പോർട്ട്. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ മന്ത്രിയെ നേരിട്ട് ബോധിപ്പിക്കാനാണ് തീരുമാനം. റെയിൽവേ ബോർഡ് ചെയർമാനെയും യുഡിഎഫ് എംപിമാർ നേരിൽ കണ്ട് ആശങ്കകൾ അറിയിക്കാനാണ് നീക്കം. ആവശ്യങ്ങൾ നടപ്പിലായില്ല എങ്കിൽ ഡൽഹി റെയിൽ ഭവന് മുന്നിൽ പ്രതിഷേധം ഉടനെ ആരംഭിക്കാനുമാണ് യുഡിഎഫ് എംപിമാരുടെ തീരുമാനം. പാലക്കാട് ഡിവിഷൻ വിഭജിച്ചതിലെ ആശങ്ക അറിയിക്കുന്നതോടൊപ്പം തിരുവനന്തപുരം ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകണമെന്നുമാണ് എംപിമാർ ആവശ്യപ്പെടുക.

കേരളത്തിനെ മുഴുവൻ ബാധിക്കുന്ന വിഷയം ആയതിനാൽ എൽഡിഎഫ് കൂടി പ്രതിഷേധത്തിന് ഒപ്പം ചേരാനുളള സാധ്യതയും ഉണ്ടെന്നാണ് കരുതുന്നത്.ഇതിനോടകം നിരവധി രാഷ്ട്രീയ യുവജന സംഘടനകൾ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേന്ദ്ര
നടപടിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു. വലിയ ആശങ്കയാണ് ഇത് സംസ്ഥാനത്ത്ഉയർത്തിയിരിക്കുന്നത്.മംഗലാപുരം പാലക്കാട് ഡിവിഷനിൽ നിന്ന്
വേർപ്പെടുത്തുന്നതോട് കൂടി വരുമാനം കുറയും. ഏകദേശം 60 ശതമാനത്തിന്റെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. മംഗലാപുരം പരിധിയിൽ നിന്ന് മാറ്റുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകൾ കിട്ടാനുള്ള സാധ്യത കുറയും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )