റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാക്കുന്നു

റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാക്കുന്നു

  • മാസങ്ങൾക്കുമുൻപ് രണ്ട് ഡിപ്പാർട്ട്മെന്റും മത്സരിച്ച് നടത്തിയ പ്രവൃത്തിയാണ് ഗ്രാമീണജനതയുടെ യാത്ര ദുഷ്കരമാക്കുന്നത്

നന്മണ്ട : ജൽജീവൻ മിഷൻ്റെ കുടിവെള്ള പൈപ്പിനായി വെട്ടിക്കീറിയതും ഗെയിൽ പൈപ്പ് ലൈൻ പ്രവൃത്തിക്കായി വെട്ടിക്കീറിയതും കരിപ്പാലമുക്ക്-കാളിയത്ത് മുക്ക് റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാക്കുന്നു.

മാസങ്ങൾക്കുമുൻപ് രണ്ട് ഡിപ്പാർട്ട്മെന്റും മത്സരിച്ച് നടത്തിയ പ്രവൃത്തിയാണ് ഗ്രാമീണജനതയുടെ യാത്ര ദുഷ്കരമാക്കുന്നത്. റോഡിലെ കുഴികൾ കാരണം പാർട്‌സുകൾക്ക് കേടുപാട് സംഭവിക്കുന്നതായി ഓട്ടോ ഡ്രൈവർമാർ ആരോപിക്കുന്നു. കരിപ്പാലമുക്കിൽ ധൈര്യപ്പെട്ട് വണ്ടി സൈഡ് ഇറക്കാനും പറ്റില്ല. ഇറക്കിയാൽ ടയർ മണ്ണിൽ പൂണ്ടുപോകും. കാളിയത്ത് മുക്കിൽ വെട്ടിക്കീറിയിട്ട് ഏറെമാസമായതിനാൽ വലിയകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )