റോഡുകളുടെ ശോചനീയാവസ്ഥ ; സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്

റോഡുകളുടെ ശോചനീയാവസ്ഥ ; സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്

  • സമരത്തിൻ്റെ ഭാഗമായി സംയുക്ത സമരസമിതി രൂപീകരിച്ചു

കൊയിലാണ്ടി; താലൂക്കിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബസ്സ് ഉടമകളും തൊഴിലാളികളും സംയുക്തമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി സംയുക്ത സമരസമിതി രൂപീകരിച്ചു.

കൊയിലാണ്ടി – വടകര- കൊയിലാണ്ടി മേപ്പയ്യൂർ, – കൊയിലാണ്ടി കോഴിക്കോട് ദേശീയപാതകളാണ് തകർന്നത്. ഇത് കാരണം സർവ്വീസ് നടത്താൻ പ്രയാസമായ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിലെക്ക് കടക്കുന്നത്. യോഗത്തിൽ ‘സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ദാ സൻ, പി.ബിജു, വി.ടി.സുരേന്ദ്രൻ, സംസാരിച്ചു. ഭാരവാഹികളായി.എം.കെ.സുരേഷ് ബാബു (ചെയർമാൻ) പി.ബിജു (കൺവീനർ) തെരഞ്ഞെടുത്തു.വി.ടി.സുരേന്ദ്രൻ, രഘുനാഥ് അരമന, മനോജ് കെ.കെ. അബ്ദുള്ള, സുനിൽ കുമാർ, സത്യൻ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )