
റോഡ് തകർന്നു; യാത്ര ദുഷ്കരം
- അധികൃതർ ഇടപെട്ട് റോഡ് ഉടൻ ശരിയാക്കണമെന്ന് നാട്ടുകാർ
കൊയിലാണ്ടി:കൊയിലാണ്ടി ടൗണിന്റെ തെക്കുഭാഗത്ത് റോഡ് പാടെ തകർന്നു യാത്ര ദുഷ്കരമായിരിക്കുകയാണ്. മാസങ്ങളായി റോഡ് തകർന്നിട്ടും പരിഹാരികത്തതാണ് കൂടുതൽ തകരാൻ കാരണം. മതിയായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാൽ ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്.
ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഇവിടെ അപകടങ്ങൾ ഉണ്ടാകുന്നത് സ്ഥിരം കാഴ്ചയാകുകയാണ്. അടിയന്തരമായി നാഷണൽ ഹൈവേ അധികൃതർ ഇടപെട്ട് റോഡ് ശരിയാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
CATEGORIES News