ലഹരിക്കെതിരെ സംഗീത ശിൽപവുമായി സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

ലഹരിക്കെതിരെ സംഗീത ശിൽപവുമായി സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

  • കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസർ പിആർ പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം വിദ്യാർത്ഥി സമൂഹത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടാൻ സമീപ സ്കൂളുകളിലും പ്രധാന കവലകളിലും ലഹരിവിരുദ്ധ പ്രചരണം നടത്തി. കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസർ പിആർ പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ ശ്യാമള, എച്ച് എം ടി ഓ സജിത, ഡെപ്യൂട്ടി എച്ച് എം സതീഷ് ബാബു, പിടിഎ പ്രസിഡണ്ട് ലിനീഷ് തട്ടാരി, സ്റ്റാഫ് സെക്രട്ടറി കെ രാജീവ് കുമാർ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ സി അഹമ്മദ്, പ്രിവന്റ്റ്റീവ് ഓഫീസർ ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )