
ലഹരിവിരുദ്ധ റാലി നടത്തി ഇന്ത്യൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ
- വിദ്യാർത്ഥികൾ പ്ലക്കാർഡുകളേന്തി ലഹരിവിരുദ്ധ റാലി നടത്തി
കൊയിലാണ്ടി: ഇന്ത്യൻ പബ്ലിക് സ്കൂൾ കന്നൂർ ലഹരിവിമുക്ത ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ പ്ലക്കാർഡുകളേന്തി ലഹരിവിരുദ്ധ റാലി നടത്തി. ചടങ്ങിൽ കൊയിലാണ്ടി റേഞ്ച് എക്സൈസ് ഓഫീസർ ടി.ഷിജുവും ബാലുശ്ശേരി റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ അഖില എം.കെയും ബോധവൽകരണ ക്ലാസ്സ് നടത്തുകയും ചെയ്തു.
ചടങ്ങിൽ സ്കൂൾ മാനേജർ കരുണൻ അമ്പാടി അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഗീത.എം സംസാരിച്ചു. വിദ്യാർഥി പ്രതിനിധി അനുനന്ദ ബി.ആർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.
CATEGORIES News