
ലഹരി മരുന്നുകൾ പിടികൂടി
- എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളാണ് പോലീസ് പിടികൂടിയത്
കോഴിക്കോട് :നഗരത്തിലെ രണ്ടിടങ്ങളിൽ നിന്നായി ഇന്നലെ പിടി കൂടിയത് മാരക ലഹരി മരുന്നുകൾ. എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളാണ് പോലീസ് പിടി കൂടിയത് . സംഭവത്തിൽ പോലൂർ ഇരിക്കാഞ്ചേരി പറമ്പിൽ ഇർഷാദി ഇർഷാദ്നെ (24) പോലീസ് കസ്റ്റഡിയിലെടുത്തു.
ഇർഷാദ് വീട്ടിൽ നിന്ന് എംഡിഎംഎ വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇയാളുടെ വീട്ടിൽ നിന്ന് 17.48 ഗ്രാം എംഡിഎം യും ഒരുലക്ഷം രൂപയും പിടികൂടി. വിശദമായ ചോദ്യം ചെയ്യലിൽ പൂതങ്കര സ്വദേശി അൻഫാസിൻ്റെ (24) കൈയിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 110.75 ഗ്രാം എംഡിഎംഎ യും 0.734 ഗ്രാം എൽഎസ്ഡി സ്റ്റാമ്പുകളും 13,330 രൂപയും കണ്ടത്തി. അൻസാഫ് പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു.
സിറ്റി ഡിസിപി അനൂജ് പലിവാളിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സിറ്റി ആൻ്റി നർക്കോട്ടിക് അസിസ്റ്റൻറ് കമ്മിഷണർ ടി.പി. ജേക്കബിൻ്റെ നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് അംഗങ്ങളായ എസ്ഐ മനോജ് ഇടയേടത്ത്, എസ്സിപിഒ അനീഷ് മുസ്സേൻ വീട്, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.