ലഹരി വിരുദ്ധ ദിനത്തിൽ കുട്ടിച്ചങ്ങല തീർത്ത് വിദ്യാർഥികൾ

ലഹരി വിരുദ്ധ ദിനത്തിൽ കുട്ടിച്ചങ്ങല തീർത്ത് വിദ്യാർഥികൾ

  • ലഹരിക്കെതിരെ വിവിധ ബോധവത്കരണ പരിപാടികൾ സ്കൂളിൽ വെച്ച് നടക്കും

കൊയിലാണ്ടി: ലോക ലഹരി വിരുദ്ധ ദിനത്തിൽ കുട്ടിച്ചങ്ങല തീർത്ത് കൊയിലാണ്ടി ജി വി എച്ച് എസ് എസ് വിദ്യാർഥികൾ. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അബ്ദുൽ റഖീബ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. കെ സുധാകരൻ ലഹരിവുരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ലഹരിക്കെതിരെ വിവിധ ബോധവത്കരണ പരിപാടികൾ സ്കൂളിൽ വെച്ച് നടക്കും .പോസ്റ്റർ രചനാ മത്സരം, ബോധവൽക്കരണ വീഡിയോ പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഷിജു.ടി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ എടുത്തു.

ജാഗ്രത സമിതി കോർഡിനേറ്റർ ഷൈനി. ഒ, ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്റർ വിശാൽ, സീനിയർ അസിസ്റ്റന്റ് ഷജിത .ടി, എസ് ആർ ജി കൺവീനർ രഞ്ജു.എസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )