
ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു
- വ്യാപാരികളും ജീവനക്കാരും തൊഴിലാളികളും പങ്കെടുത്തു
നന്ദി:കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ‘ ടു മില്യൻ ഫ്രിഡ്ജിന്റെ ‘ ഭാഗമായി നന്ദി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. വ്യാപാരികളും ജീവനക്കാരും തൊഴിലാളികളും പങ്കെടുത്തു.

വാർഡ് മെമ്പർ എം കെ മോഹനൻ,വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് പവിത്രൻ മൂടാടി , സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വിജയരാഘവൻ എന്നിവർ നേതൃത്വം നൽകി.ഷൈജു പ്രതിജ്ഞ ചൊല്ലി കൊടുത്തു.
CATEGORIES News