ലീഗ് പ്രവർത്തകനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

ലീഗ് പ്രവർത്തകനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

  • താഴെക്കുറ്റിയിൽ യൂസഫിനെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട ചാനിയംകടവ് സ്വദേശി സുരേഷ്, അശ്വന്ത്, രഞ്ജിത്ത് എന്നിവരാണ് വടകര സ്റ്റേഷനിൽ കീഴടങ്ങിയത്.

കോഴിക്കോട് : വടകര തിരുവള്ളൂർ ചാനിയംകടവിൽ ലീഗ് പ്രവർത്തകനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.താഴെക്കുറ്റിയിൽ യൂസഫിനെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട ചാനിയംകടവ് സ്വദേശി സുരേഷ്, അശ്വന്ത്, രഞ്ജിത്ത് എന്നിവരാണ് വടകര സ്റ്റേഷനിൽ കീഴടങ്ങിയത്. ഒരാൾ നേരത്തെ പിടിയിലായിരുന്നു.

ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനം തടഞ്ഞുവെച്ച് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം സ്വർണവും മൊബൈലും കവർന്നെന്നായിരുന്നു ലീഗ് പ്രവർത്തകനായ യൂസഫിന്റെ പരാതി. വധശ്രമത്തിനാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് സംഘർഷത്തിന്റെ തുടർച്ചയായി സിപിഎം പ്രവർത്തകന് മർദനമേറ്റതിന് പിന്നാലെയായിരുന്നു ലീഗ് പ്രവർത്തകനുനേരെയുള്ള ആക്രമം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )