ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള കരുത്ത് നമുക്ക് ഈ ഓണം പകരട്ടെയെന്ന് പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ കുറിച്ചു

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിൻ്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള കരുത്ത് നമുക്ക് ഈ ഓണം പകരട്ടെയെന്ന് പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ കുറിച്ചു.ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസ്സുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണം.

അശരണർക്കും പിന്നാക്കം നിൽക്കുന്നവർക്കും കരുതലും കൈത്താങ്ങുമായി, നാടിൻ്റെ പുരോഗതിയിൽ എല്ലാവർക്കും തുല്യമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നമുക്ക് മുന്നേറാം. കേരളത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും മാനവികതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകൾക്ക് ഈ ഓണം തുടക്കമാകട്ടെ. പിണറായി വിജയൻ ആശംസാസന്ദേശത്തിൽ പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )