ലോക്സഭാ സീറ്റുകൾ 850 ആക്കാനുള്ള നീക്കം : ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷ തീരുമാനം

ലോക്സഭാ സീറ്റുകൾ 850 ആക്കാനുള്ള നീക്കം : ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷ തീരുമാനം

  • ഇന്ന് ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് സർക്കാരിന്റെ തള്ളാൻ തീരുമാനമായത്

ന്യൂഡൽഹി : വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇന്ന് ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് സർക്കാരിന്റെ തള്ളാൻ തീരുമാനമായത്. നിലവിലെ 543 സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് പ്രതിപക്ഷ തീരുമാനം. ലോക്സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്തുന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

പകുതി സീറ്റുകൾ വർദ്ധിപ്പിക്കാം എന്നത് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ പോലും പിന്തുണയ്ക്കില്ലെന്നാണ് റിപ്പോർട്ട്. നിലവിലുള്ള 543 സീറ്റുകളുടെ 33 ശതമാനം വനിതകൾക്കായി നീക്കിവെച്ചാൽ മാത്രമേ ബില്ലിനെ പിന്തുണയ്ക്കൂ എന്ന് പ്രതിപക്ഷ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )