ലോക കാഴ്ചദിനം ആചരിച്ചു

ലോക കാഴ്ചദിനം ആചരിച്ചു

  • മലബാർ ഐ ഹോസ്പിറ്റൽ സീനിയർ ഡോക്ടർ ബീന ഗോപാല കൃഷ്ണൻ ദിനചാരണം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മലബാർ കോളേജ് ഓഫ് ഹെൽത്ത് എജ്യൂക്കേഷൻ ലോക കാഴ്ചദിനം സമുചിതമായി ആചരിച്ചു. മലബാർ ഐ ഹോസ്പിറ്റൽ സീനിയർ ഡോക്ടർ ബീന ഗോപാല കൃഷ്ണൻ ദിനചാരണം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രിൻസിപ്പൽ എൻ ബഷീർ അധ്യക്ഷത വഹിച്ചു.

ക്ലിനിക്കൽ ഹെഡ് അനു ദേവസ്യ, എച്ച് ഓ ഡി അനുശ്രുതി അരവിന്ദൻ, സീനിയർ ഫാക്കൽറ്റി ലക്ഷ്മി പ്രിയ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രധിനിധി ആയിഷ ദിൽന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനചാരണത്തോടനുബന്ധിച്ച് കാഴ്ച വൈകല്യം നേരിടുന്നവരെ എങ്ങിനെയാണ് ചേർത്തു നിർത്തേണ്ടത് എന്ന സന്ദേശം നൽകുന്ന ടെലി ഫിലിം അവതരണം, പ്രസംഗ മത്സരം, ക്വിസ് മത്സരം, വിവിധ ഗൈമുകൾ എന്നിവയും അരങ്ങേറി. അധ്യാപകരായ സ്നേഹ എം പി, ആയിഷ എം പി വിദ്യാർത്ഥി പ്രതിനിധികളായ വിസ്മയ മുഹമ്മദ്‌ റിസ് വാൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് കോഴിക്കോട് കടപ്പുറത്ത് നടന്ന റാലി കോഴിക്കോട് നഗരം സർക്കിൾ ഇൻസ്‌പെക്ടർ ജിതേഷ് പി ഫ്ലാഗ് ഓഫ്‌ ചെയ്തു. മലബാർ ഐ ഹോസ്പിറ്റൽ മാനേജിങ്ങ് ഡയറക്ടർ റഷീദ് പി എം മുഖ്യപ്രഭാഷണം നടത്തി. കാഴ്ചയുടെ അവബോധം നൽകുന്നതിനായി വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )