ലോക ഫോട്ടോഗ്രാഫി ദിനം ആചരിച്ചു

ലോക ഫോട്ടോഗ്രാഫി ദിനം ആചരിച്ചു

  • എംപീസ് തലമുറയിൽ സീനിയർ ഫോട്ടോഗ്രാഫർ ശിവശങ്കരനെ (ബേബി എംപീസ്) ആദരിച്ചു.

കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീ
ജീയൻ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ കൊയിലാണ്ടി എംപീസ് തലമുറയിൽ സീനിയർ ഫോട്ടോഗ്രാഫർ ശിവശങ്കരനെ (ബേബി എംപീസ്) ആദരിച്ചു. 1880 ൽ ആരംഭിച്ച ഇന്ത്യയിലെ തന്നെ പ്രഥമ സ്റ്റുഡിയോ ശൃംഖലയായ എംപീസിന്റെ ഇന്നത്തെ തലമുറയിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായ മുതിർന്ന അംഗമാണ് ശ്രീ ബേബി. പതിമൂന്നാം വയസ്സിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി തുടങ്ങിയത്. ഫോട്ടോഗ്രാഫിയുടെ മാറിവരുന്ന രീതികൾക്കനുസരിച്ച് സ്വയം പരിവർത്തനപ്പെട്ടു കൊണ്ടാണ് അദ്ദേഹം ഇപ്പോഴും ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി നിലനിൽക്കുന്നത്.

സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയൻ പ്രസിഡന്റ് മനോജ് വൈജയന്തം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സുരേഷ് ബാബു, ജോസ് കണ്ടോത്ത്, മുരളി മോഹൻ . സി.കെ. ലാലു, അരുൺ മണമൽ , എം. ഹൈമാവതി, തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )