
വഖഫ് ബോർഡിൽ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്ന് പിണറായി വിജയൻ
- സർക്കാരിന്റേത് വഞ്ചനാപരമായ നിലപാടാണെന്നും പിണറായി വിജയൻ പറഞ്ഞു
തിരുവനന്തപുരം : വഖഫ് ബോർഡിൽ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്ന് പിണറായി വിജയൻ. രണ്ട് അമുസ്ലീങ്ങളെ നിയമിച്ചേ പറ്റൂ എന്ന് വാശിയിലാണ് സർക്കാർ നിലപാടെടുത്തത്.സർക്കാരിന്റേത് വഞ്ചനാപരമായ നിലപാടാണെന്നും പിണറായി വിജയൻ പറഞ്ഞു. നിയമത്തെ ചോദ്യം ചെയ്ത് നൂറുകണക്കിന് ഹരജികളുണ്ട്. അതെല്ലാം പരാജയപ്പെട്ട അവസ്ഥയാണ് ഇപ്പോൾ.

ലീഗിന്റെ മന്ത്രിയാണ് ബോർഡിന്റെ ചുമതലയിലുള്ളത് കോടതിയിൽ നിലപാട് അറിയിച്ചത് ലീഗ് നോമിനിയായ പ്ലീഡറാണ്. മന്ത്രിയുടെ വ്യക്തിപരമായ നിലപാട് ആയിരിക്കില്ല. ലീഗിന്റെ നയപരമായുള്ള മാറ്റമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
CATEGORIES News
