
വനിത സംവരണത്തിൽ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടെങ്കിലും ബിൽ പിൻവലിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ
- പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനെതിരെയടക്കം വൻ പ്രചാരണം നടത്താനാണ് വൻ പ്രചാരണം നടത്താനാണ് ധാരണ.
ന്യൂഡൽഹി : വനിത സംവരണത്തിൽ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടെങ്കിലും ബിൽ പിൻവലിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. വനിത സംവരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടാലും പിൻവലിക്കില്ലെന്നും പരാജയം നേരിടുമെന്നുമാണ് എൻഡിഎ വൃത്തങ്ങൾ അറിയിക്കുന്നത്. ബിൽ വോട്ടിനിട്ട് തള്ളിയാൽ വൻ പ്രചാരമവുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനെതിരെയടക്കം വൻ പ്രചാരണം നടത്താനാണ് വൻ പ്രചാരണം നടത്താനാണ് ധാരണ. വനിത സംവരണത്തിൽ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയായിരുന്നു. മണ്ഡല പുനർനിർണ്ണയം എല്ലാ പാർട്ടികളെയും ഒരു പോലെ ബാധിക്കുമെന്ന് ബോധ്യപ്പെടുത്താൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു. വനിത സംവരണത്തെ കോൺഗ്രസ് പരാജയപ്പെടുത്തി എന്ന് പ്രചാരണം ബംഗാളിൽ ബിജെപി ശക്തമാക്കുമെങ്കിലും ഇത് സ്ത്രീ വോട്ടർമാരെ സ്വാധീനിക്കുമോ എന്ന് കണ്ടറിയണം.

പ്രതിപക്ഷത്തിന്റെ ഈ നിലപാട് അടക്കം പശ്ചിമ ബംഗാളിലടക്കം ആയുധമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ.വനിത സംവരണ ബില്ല് നടപ്പാക്കാനുള്ള ആലോചന തുടങ്ങിയപ്പോൾ ശിവസേന, എൻസിപി തുടങ്ങിയ കക്ഷികളുമായിട്ടാണ് കേന്ദ്രസർക്കാർ ആദ്യം ചർച്ച നടത്തിയത്. ചെറിയ പാർട്ടികളെ കൂടെ നിർത്തി പ്രതിപക്ഷത്ത് ഭിന്നത ഉണ്ടാക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ, ചെറിയ പാർട്ടികളുടെ സഹായം കൊണ്ടു മാത്രം ബില്ല് പാസ്സാക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് സമാജ് വാദി പാർട്ടിയെ കൂടെ നിർത്താനായി കേന്ദ്രത്തിന്റെ അടുത്ത ശ്രമം.
സീറ്റുകളുടെ എണ്ണം ഉയർത്തുമ്പോൾ അതിന്റെ ഗുണം ഉയർത്തുമ്പോൾ അതിൻ്റെ ഗുണം കൂടുതൽ കിട്ടുന്നത് ഉത്തർപ്രദേശിനാണ്. അതിനാൽ അഖിലേഷ് യാദവിന് ഈ നീക്കത്തെ എതിർക്കാനാകില്ലെന്നും സർക്കാർ വിലയിരുത്തി. 60 എംപിമാരുടെ പിന്തുണ പ്രതിപക്ഷത്ത് നിന്ന് നേടുകയോ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ ബില്ല് പാസാക്കാമായിരുന്നു. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തൃണമൂൽ കോൺഗ്രസിന് ബില്ലിനെ എതിർത്ത് വിരോധം ക്ഷണിച്ചു വരുത്താൻ കഴിയില എന്ന സമയത്ത് തൃണമൂൽ കോൺഗ്രസിന് ബില്ലിനെ എതിർത്ത് വിരോധം ക്ഷണിച്ചു വരുത്താൻ കഴിയില്ല എന്ന ചിന്തയും ബിജെപിയെ ഇതുമായി മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചു.
