വയനാടിനായി ചായ ചാലഞ്ചുമായി ലൈബ്രറി കൗൺസിൽ

വയനാടിനായി ചായ ചാലഞ്ചുമായി ലൈബ്രറി കൗൺസിൽ

  • വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൻ്റെ ഭാഗമായി 13 വീടുകളുടെ നിർമാണത്തിനാണ് തുക സമാഹരിച്ചത്

കൊയിലാണ്ടി: ചായ ചലഞ്ചിലൂടെ വയനാടിനായി തുക സമാഹരിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ. വയനാട് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ 13 വീട് നിർമിച്ച് നൽകും. ഇതിൻ്റെ നിർമാണത്തിനായാണ് തുക സമാഹരിച്ചത്.

ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ. വി. രാജൻ കെ. പ്രഭാകരനിൽനിന്നും തുക ഏറ്റുവാങ്ങി. പ്രസിഡണ്ട് കെ. എം. ബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുധീർ. കെ, സന്തോഷ്. ടി. കെ, മനേഷ്. കെ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. സത്യൻ സ്വാഗതം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )