
വയനാടിന് കൈത്താങ്ങായി കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ
- അഞ്ച് ലക്ഷം രൂപ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിന് നൽകി
കൊയിലാണ്ടി: വയനാടിന് കൈത്താങ്ങായി കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ. നഗരസഭയിലെ നോർത്ത് – സൗത്ത് സിഡിഎസിലെ അയൽക്കൂട്ടങ്ങളിൽ നിന്നും സമാഹരിച്ച അഞ്ച് ലക്ഷം രൂപ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിന് നൽകി.
ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ. ഷിജു, ഇ.കെ അജിത്ത്, കൗൺസിലർ വി.പി ഇബ്രാഹീംകുട്ടി, നഗരസഭ സെക്രട്ടറി ഇന്ദു.എസ്. ശങ്കരി, സിഡിഎസ് ചെയർപേഴ്സൺമാരായ ഇന്ദുലേഖ(നോർത്ത്) വിബിന (സൗത്ത്), മെമ്പർ സെക്രട്ടറി രമിത, ഗിരിജ, സൗമ്യ, അനുശ്രീ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
CATEGORIES News
