വയനാട് ടൗൺഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദർശിച്ച് മന്ത്രി കെ രാജൻ

വയനാട് ടൗൺഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദർശിച്ച് മന്ത്രി കെ രാജൻ

  • മന്ത്രി വീട് സന്ദർശിച്ചത് സിപിഎം നേതാക്കൾക്കൊപ്പമാണ്

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന വയനാട് ടൗൺഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദർശിച്ച് റവന്യു മന്ത്രി കെ രാജൻ. മന്ത്രി വീട് സന്ദർശിച്ചത് സിപിഎം നേതാക്കൾക്കൊപ്പമാണ്. വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്ന് മുതൽ ടൗൺഷിപ്പിൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

വീട് സന്ദർശിച്ച മന്ത്രിയും സിപിഎം നേതാക്കളും ചോർച്ച കണ്ടെത്തിയ മേൽക്കൂരയിലെ പാടുകൾ മായിക്കാൻ ശ്രമിച്ചു. സന്ദർശനത്തിനുശേഷം വിവാദങ്ങളിൽ മന്ത്രി കെ രാജൻ പ്രതികരിച്ചു. താമസം തുടങ്ങിയശേഷം പ്രശ്‌നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരുമെന്നും അത് സർക്കാരിന്റെ ഗ്യാരണ്ടിയാണെന്നും കെ രാജൻ അറിയിച്ചു . വീട്ടിൽ വിള്ളൽ കണ്ടെത്തിയ വിവാദം തള്ളികൊണ്ടാണ് മന്ത്രി കെ രാജൻ പ്രതികരിച്ചത്. മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നും എന്നാൽ, വിള്ളൽ ഉണ്ടായിട്ടില്ലെന്നുമാണ് കെ രാജൻ പറഞ്ഞത് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )