വയനാട് ടൗൺഷിപ്പിലെ വീടുകളിലെ വിള്ളൽ; കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ

വയനാട് ടൗൺഷിപ്പിലെ വീടുകളിലെ വിള്ളൽ; കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ

  • ദുരന്തത്തെ പ്രതിരോധിക്കാൻ കഴിയുന്ന പ്രത്യേക രീതിയിൽ ആണ് വീടുകളുടെ നിർമ്മാണം

വയനാട് : ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ ഉണ്ടായ സംഭവത്തിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ. വിള്ളൽ രൂപപ്പെട്ട വീടുകളിൽ അൾട്രാസോണിക് പരിശോധന ഉൾപ്പെടെയാണ് നടത്തുക. നിലവിൽ ചോർച്ച കണ്ടെത്തിയിരിക്കുന്നത് രണ്ടു വീടുകളിലാണ്. അതേസമയം വീടുകളിൽ വിള്ളൽ വീണതിനെതിരെ കടുത്ത വിമർശനം ഉയരുകയാണ്. 26.94 ലക്ഷം രൂപ ചെലവിലാണ് ടൗൺഷിപ്പിൽ ഒരു വീട് പണിയുന്നത്.

ദുരന്തത്തെ പ്രതിരോധിക്കാൻ കഴിയുന്ന പ്രത്യേക രീതിയിൽ ആണ് വീടുകളുടെ നിർമ്മാണം. ആ സാഹചര്യത്തിലാണ് ഇപ്പോൾ വീടുകളിൽ വിള്ളൽ വീണിരിക്കുന്നത്. അതേസമയം വിള്ളൽ കണ്ടെത്തിയ വീടുകളിൽ ഊരാളുങ്കൽ അധികൃതർ പരിശോധന നടത്തി. ടൗൺഷിപ്പിലെ 2 വീടുകളുടെ മേൽക്കൂരയിൽ ആണ് വിള്ളൽ രൂപപ്പെട്ട് ചോർച്ചയുണ്ടായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )