
വയനാട് ദുരിതബാധിതർക്കൊപ്പം കൊയിലാണ്ടി ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികൾ
- ഫണ്ട് ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി
കൊയിലാണ്ടി:വയനാട് ഉരുൾപൊട്ടൽ ദുരന്തനിവാരണ സഹായത്തിനായി ജിവിഎച്ച്എസ്എസ് കൊയിലാണ്ടി വിദ്യാർത്ഥികളിൽ നിന്നും ഫണ്ട് ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി .

സ്കൂൾ കായികമേള വേദിയിൽ വെച്ച് ശേഖരിച്ച 1,58,000 രൂപയുടെ സാക്ഷ്യപത്രം പിടിഎ പ്രസിഡണ്ട് വി. സുചീന്ദ്രൻ കൊയിലാണ്ടി ദൂരേഖ തഹസിൽദാർ കെ. ഷിബുവിന് കൈമാറി. പ്രിൻസിപ്പാൾമാരായ എൻ.വി പ്രദീപ്കുമാർ,ബിജേഷ് ഉപ്പാലക്കൽ, പ്രധാനാധ്യാപകൻ കെ.കെ. സുധാകരൻ, എസ്എംസി ചെയർമാൻ ഹരീഷ്, സ്റ്റാഫ് സെക്രട്ടറി ഒ.കെ ഷിജു, ബെന്നി എ.എം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News