
വയോജന ശില്പശാല സംഘടിപ്പിച്ചു
- പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു
വളയം:വളയം ഗ്രാമപ്പഞ്ചായത്ത് വയോജന ശില്പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ല വയോജന സൗഹൃദ ജില്ലയാക്കിമാറ്റുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് സംഘടിപ്പിച്ചത്.
പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.ടി. നിഷ അധ്യക്ഷത വഹിച്ചു . കില ഫാക്കൽറ്റി ഗംഗാധരൻ ക്ലാസെടുത്തു. എം. സുമതി, എം.കെ. അശോകൻ, വി.പി. ശശിധരൻ, എം. ദേവി, എൻ.നസീമ, കെ.കെ. വിജേഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News