
വഴിയടച്ച് ദേശീയ പാത വികസനം; വെള്ളക്കെട്ടിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ
- നഗരത്തിലെത്താൻ കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണം
- കൊയിലാണ്ടി നഗരസഭയിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന ആളുകൾക്കാണ് ദുർവിധി
പന്തലായനി :ദേശീയപാത വികസനത്തിന്റെ ഭാഗമായി പന്തലായനി ഗേൾസ് ഹൈസ്ക്കൂൾ റോഡ് അടച്ചതോടെ ബുദ്ധിമുട്ടിലായി പരിസരവാസികൾ. സമീപ പ്രദേശത്തെ വീടുകളിലേക്കുള്ള വഴികളെല്ലാം അടഞ്ഞതും വെള്ളക്കെട്ടാൽ ചുറ്റപ്പെട്ട നിലയിലുമാണ്.

അതേ സമയം നഗരത്തിലേക്ക് പ്രവേശിക്കാൻ നാട്ടുകാർക്ക് കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയാണ്. കൊയിലാണ്ടി നഗരസഭയിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന ആളുകൾക്കാണ് ഈ ദുർവിധി. വേനലവധി കയിഞ്ഞ് സ്കൂൾ തുറക്കാനിരിക്കെ യാത്ര ബുദ്ധിമുട്ട് ഇരട്ടിയാവുമെന്നാണ് പരിസരവാസികൾ പറയുന്നത്.
CATEGORIES News