വായനദിനം ആഘോഷമാക്കി ജിഎൽപി സ്കൂൾ പുറക്കൽ പാറക്കാട്

വായനദിനം ആഘോഷമാക്കി ജിഎൽപി സ്കൂൾ പുറക്കൽ പാറക്കാട്

  • പാത്തുമ്മയുടെ ആടിൻ്റെ ദൃശ്യാവിഷ്ക്കാരം, ഭൂതപ്പാട്ടിൻ്റെ സംഗീതശില്പം എന്നിവ നടന്നു

മൂടാടി: പന്തലായനി ഗവ: എച്ച്എസ്സ്എസ്സിലെ കുട്ടി എഴുത്തുകാരുടെ വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെ പുറക്കൽ പാറക്കാട് ജിഎൽപി സ്‌കൂളിലെ വായനദിന പരിപാടി വേറിട്ടതായി.ചെണ്ടമേളം, പുലികളി എന്നിവയുടെ അകമ്പടിയോടെ വിദ്യാലയത്തിൽ എത്തിയ അതിഥികളെ മുഴുവൻ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്വീകരിച്ചു.

തുടന്ന് പാത്തുമ്മയുടെ ആടിൻ്റെ ദൃശ്യാവിഷ്ക്കാരം, ഭൂതപ്പാട്ടിൻ്റെ സംഗീതശില്പം,ഓടയിൽ നിന്നിൻ്റെ കഥാവതരണം, കവിതാലാപനം, ഡോക്യുമെൻററി പ്രദർശനം എന്നിവ അവതരിപ്പിച്ചു .ശേഷം പന്തലായനിയിലെ കുട്ടി എഴുത്തുകാർ പ്രസിദ്ധീകരിച്ച ,”കുട്ടികളെ അമ്പരപ്പിച്ച പുസ്തകം” എന്ന സമാഹാരം സ്കൂളിന് സമ്മാനിച്ചു. മുഴവൻ കുട്ടികൾക്കും സമ്മാനവും നൽകി.ചടങ്ങിന് മുൻ പ്രധാനധ്യാപകൻ ചന്ദ്രൻ.എം.കെ, റോഷ്നി, ബാജിത്ത്, വിനോദ്, റിനു എന്നിവർ നേതൃത്ത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )