
വായനാ വസന്തം ഉദ്ഘാടനം ചെയ്തു
- കവിതാ രചന മത്സരം ദേശീയ അവാർഡ് ജേതാവ് ശ്രീ പി എം പവിത്രൻ ശ്രീമതി ശരണ്യയ്ക്ക് പുസ്തകം കൈമാറി വായനാ വസന്തം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കീഴ്പ്പയ്യൂർ :സർവോദയ വായനശാല കീഴ്പയ്യൂരിൽ വീട്ടിലേക്ക് പുസ്തകം എത്തിക്കുന്ന പരിപാടിയായ ‘വായന വസന്തം’ പരിപാടിയുടെ ഉദ്ഘാടനം നടന്നു. വായനശാല ജോയിന്റ് സെക്രട്ടറി കെ സി നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വായനശാല പ്രസിഡന്റ് ബാലകൃഷ്ണൻ തത്തോത്ത് അധ്യക്ഷത വഹിച്ചു.നമ്പൂതിരി കണ്ടി കുഞ്ഞിരാമന്റെ വീട്ടിൽ വെച്ച് നടന്ന പരിപാടിയിൽ കവിതാ രചന മത്സരം ദേശീയ അവാർഡ് ജേതാവ് ശ്രീ പി എം പവിത്രൻ ശ്രീമതി ശരണ്യയ്ക്ക് പുസ്തകം കൈമാറി വായനാ വസന്തം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ മുഖ്യാതിഥി ലൈബ്രറി കൗൺസിൽ അംഗം ശ്രീ ലിജു സംസാരിച്ചു. വായനശാല വൈസ് പ്രസിഡന്റ് അഖിൽ, ലൈബ്രേറിയൻ മിനി കെ, ശരണ്യ നമ്പൂരികണ്ടി, അനന്തു ബി.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം അനുശ്രീ കെ എം നന്ദി പറഞ്ഞു.
CATEGORIES News
TAGS keezpayur
