പുസ്തക ചർച്ചയും അനുമോദന സദസുംനടത്തി

പുസ്തക ചർച്ചയും അനുമോദന സദസുംനടത്തി

  • ശ്രീജിത്ത് വിയ്യൂർ അധ്യക്ഷം വഹിച്ച ചടങ്ങ് ഒകെ ബാലൻ ഉദ്ഘാടനം ചെയ്തു.

വിയ്യൂർ:പുസ്തക ചർച്ചയും അനുമോദന സദസും നടത്തി.വി.പി രാജൻ കലാസാ സ്കാരികകേന്ദ്രം ലൈബ്രറി & റീഡിംഗ്റും അരിക്കൽ താഴെ വിയ്യൂരിൻ്റെആഭിമുഖ്യത്തിൽ കമ്പിളിക്കണ്ടത്തെ കൽഭരണികൾ എന്ന പുസ്തകത്തെപറ്റി എ.വി അനിൽകുമാർ ചർച്ച നയിച്ചു. തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി യു.ജി ചെയർമാനായി നിയമിക്കപ്പെട്ട ഭാർഗവൻ മാസ്‌റ്റർ, മെഡിക്കൽ കോളേജ് വിക സമിതി എക്സിക്യൂട്ടിവ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ ഉമേന്ദ്രൻ പി.ടി, ഹെൽത്ത് ഇൻസ്പെക്ടറായി നിയമനം ലഭിച്ച അമൃത,കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ച ലികേഷ് എന്നിവരെ യോഗത്തിൽ ആദരിച്ചു.

യോഗത്തിൽ ബാലചന്ദ്രൻ നാമംഗലത്ത് സ്വാഗതം പറഞ്ഞു. ശ്രീജിത്ത് വിയ്യൂർ അധ്യക്ഷം വഹിച്ച ചടങ്ങ് ഒകെ ബാലൻ ഉദ്ഘാടനം ചെയ്തു. നടേരി ഭാസ്‌കരൻ,ഉമേഷ് പി.ടി,ഷീബ അരിക്കൽ, എന്നിവർ ആശംസകൾ നേർന്നു.ജയശ്രീ നന്ദി പ്രകാശിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )